സാകയുടെ ആദ്യ ഗോളിൽ ഇംഗ്ലണ്ടിന് വിജയം

20210603 022238
Credit: Twitter
- Advertisement -

യൂറോ കപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം. ഇന്ന് ഓസ്ട്രിയയെ നേരിട്ട ഇംഗ്ലണ്ട് ഏക ഗോളിനാണ് വിജയിച്ചത്. ശക്തമായ പോരാട്ടം കാഴ്ചവെച്ച ഓസ്ട്രിയയെ മറികടക്കാൻ ഇംഗ്ലണ്ട് ഏറെ കഷ്ടപ്പെടുന്നതാണ് ഇന്ന് കണ്ടത്. രണ്ടാം പകുതിയിൽ ടീനേജ് താരമായ ബുകയൊ സാകയാണ് ഇംഗ്ലണ്ടിനായി വിജയ ഗോൾ നേടിയത്‌‌.

സാകയുടെ ദേശീയ ടീമിനായുള്ള ആദ്യ ഗോളാണിത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ ആയു എങ്കിലും ഫുൾ ബാക്കായ ട്രെൻഡ് അർനോൾഡിന് പരിക്കേറ്റത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഇനി യൂറോ കപ്പിന് മുമ്പ് ഒരു സൗഹൃദ മത്സരം കൂടെ ഇംഗ്ലണ്ട് കളിക്കും. ആറാം തീയതി റൊമാനിയോയുമായ് ആകും ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

Advertisement