ജർമ്മനിയെ സമനിലയിൽ കുരുക്കി ഡെന്മാർക്ക്

Img 20210603 025817

യൂറോക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ജർമ്മനിയെ സമനിലയിൽ കുരുക്കി ഡെന്മാർക്ക്. ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടും പാഴാക്കിയ ജർമ്മനിക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. ജർമ്മനിക്ക് വേണ്ടി ഫ്ലോറിയൻ നോയ്ഹാസ് ഗോളടിച്ചപ്പോൾ ഡെന്മാർക്കിന് വേണ്ടി യൂസഫ് പോൾസൺ സ്കോർ ചെയ്തു. രണ്ട് വർഷത്തിന് ശേഷം ജോവാക്കിം ലോ തോമസ് മുള്ളറേയും മാറ്റ്സ് ഹമ്മൽസിനേയും ജർമ്മനിക്ക് വേണ്ടി ഇന്ന് കളിക്കളത്തിലിറക്കി.

കളിയുടെ തുടക്കത്തിൽ തന്നെ മുള്ളറുടെ ഹെഡ്ഡർ ഡെന്മാർക്ക് ഗോളി കാസ്പർ സേവ് ചെയ്തു. പിന്നാലെ സുവർണാവസരം ലഭിച്ച സാനെക്കും ലക്ഷ്യം കാണാനായില്ല. ഗ്നാബ്രിയും കിമ്മിഷും ലക്ഷ്യം കാണാതായപ്പോൾ ഗോസെൻസിന്റെ ക്രോസ്സ് വലയിലേക്കെത്തിച്ച് നോയ്ഹാസ് ജർമ്മനിക്ക് ലീഡ് നൽകി. എന്നാൽ എറിക്സണിന്റെ മനോഹരമായ പാസ് ഗോളാക്കി മാറ്റി പോൾസൺ സമനില നേടി. മറ്റൊരു വാമപ്പ് മത്സരത്തിൽ ലിത്വാനിയയെയാണ് ജർമ്മനി യൂറോക്ക് മുൻപ് നേരിടുക. ഡെന്മാർക്കിന് ബോസ്നിയയും. യൂറോകപ്പിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ജർമ്മനി നേരിടും. ഡെന്മാർക്കിന്റെ യൂറോയിലെ ആദ്യ എതിരാളി ഫിൻലാൻഡാണ്.

Previous articleസാകയുടെ ആദ്യ ഗോളിൽ ഇംഗ്ലണ്ടിന് വിജയം
Next articleഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ഇറങ്ങുന്നു, ഖത്തറിന്റെ മണ്ണിൽ ഖത്തറിന് എതിരെ