ബെൻസീമ പെനാൾട്ടി നഷ്ടമാക്കിയെങ്കിലും ഫ്രാൻസിന് വൻ വിജയം

20210603 021022
Credit: Twitter
- Advertisement -

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ബെൻസീമ ഫ്രാൻസിനായി കളത്തിൽ ഇറങ്ങിയ മത്സരത്തിൽ ഫ്രഞ്ച് ടീമിന് വലിയ വിജയം. ഇന്ന് സൗഹൃദ മത്സരത്തിൽ വെയിൽസിനെ നേരിട്ട ഫ്രാൻസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ബെൻസീമ ഒരു പെനാൾട്ടി നഷ്ടമാക്കിയിരുന്നു എങ്കിലും അത് കളിയെ കാര്യമായി ബാധിച്ചില്ല. 27ആം മിനുട്ടിൽ വെയിൽസ് താരം നെകോ വില്യംസ് ചുവപ്പ് കണ്ട് പുറത്ത് പോയത് ഫ്രാൻസിന് കാര്യങ്ങൾ എളുപ്പമാക്കി.

ആ ചുവപ്പ് കാർഡിന് പിന്നാലെ കിട്ടിയ പെനാൾട്ടിയാണ് ബെൻസീമ നഷ്ടമാക്കിയത്‌. 5 വർഷത്തിനു ശേഷമാണ് ബെൻസീമ ഫ്രഞ്ച് ജെഴ്സി അണിയുന്നത്. 35ആം മിനുറ്റിൽ എമ്പപ്പെയിലൂടെ ആയിരുന്നു ഫ്രാൻസിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ അവർ ഗ്രീസ്മനിലൂടെ രണ്ടാം ഗോളും നേടി. 79ആം മിനുട്ടിൽ ഡെംബലയിലൂടെയാണ് മൂന്നാം ഗോൾ ഫ്രാൻസ് നേടിയത്‌. യൂറോ കപ്പിന് മുമ്പ് ബൾഗേറിയക്ക് എതിരെ ഒരു സൗഹൃദ മത്സരം കൂടെ ഫ്രാൻസ് കളിക്കും.

Advertisement