FootballFeatured

റൂഡിഗറുടെ കരാർ നീട്ടി റയൽ മാഡ്രിഡ്; 2027 വരെ തുടരും

Resizedimage 2026 06 16 18 20 55 7258[1]

ജർമ്മൻ സെന്റർ ബാക്ക് അന്റോണിയോ റൂഡിഗറുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ കരാർ പ്രകാരം 33-കാരനായ താരം 2027 ജൂൺ 30 വരെ സാന്റിയാഗോ ബെർണബ്യൂവിൽ തുടരും. 2022-ൽ ചെൽസിയിൽ നിന്നും റയലിലെത്തിയ റൂഡിഗർ, ടീമിന്റെ പ്രതിരോധ നിരയിലെ ഏറ്റവും വിശ്വസ്തനായ കാവൽക്കാരനാണ്.


2024-ൽ റയൽ മാഡ്രിഡ് ലാ ലിഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയപ്പൊഴും 2023-ൽ കോപ്പ ഡെൽ റേ സ്വന്തമാക്കിയപ്പൊഴും റൂഡിഗറുടെ പ്രകടനം നിർണ്ണായകമായിരുന്നു. കഴിഞ്ഞ സീസണിൽ പരിക്കുകൾ കാരണം ചില മത്സരങ്ങൾ നഷ്ടമായെങ്കിലും, കളിച്ച മത്സരങ്ങളിലെല്ലാം മികച്ച ഫോം പുലർത്താൻ താരത്തിന് കഴിഞ്ഞിരുന്നു. ഡാനി കർവഹാൽ, ഡേവിഡ് അലാബ തുടങ്ങിയ സീനിയർ പ്രതിരോധ താരങ്ങൾ ക്ലബ്ബ് വിട്ട സാഹചര്യത്തിൽ റൂഡിഗറുടെ പരിചയസമ്പത്ത് നിലനിർത്തേണ്ടത് റയലിന് അത്യാവശ്യമായിരുന്നു.


അടുത്തിടെ ജോസെ മൊറീഞ്ഞോയെ പുതിയ പരിശീലകനായി നിയമിച്ചതിന് പിന്നാലെ റയൽ മാഡ്രിഡ് തങ്ങളുടെ ടീമിനെ ഉടച്ചുവാർക്കാനുള്ള ശ്രമങ്ങളിലാണ്.