സൗദിയിൽ റൊണാൾഡോ ദി ബെസ്റ്റ്!! ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി!!

Newsroom

Picsart 23 02 10 00 40 29 143
Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദിയിലെ ആദ്യ അവാാർഡ്. അൽ നസറിന് ഒപ്പൻ ഗോളടിച്ചു കൂട്ടുന്ന റൊണാൾഡോയെ ഈ കഴിഞ്ഞ മാസത്തെ മികച്ച താരമായി തിരഞ്ഞെടുത്തു. തന്റെ എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് റൊണാൾഡോ ഈ പുരസ്കാരം നേടാനുള്ള കാരണം. കഴിഞ്ഞ മാസം ഹിലാലിന്റെ സലിം അൽ-ദൗസരിക്ക് ആയിരുന്നു ഈ പുരസ്കാരം.

റൊണാൾഡോ 23 02 25 22 48 40 756

ഫെബ്രുവരി മുഴുവൻ റൊണാൾഡോ സൗദിയിൽ തിളങ്ങി നിന്നു. ഫെബ്രുവരി 3-ന് അൽ ഫത്തേയ്‌ക്കെതിരെ 38-കാരൻ അൽ-നാസറിലെ തന്റെ ആദ്യ ഗോൾ കണ്ടെത്തി. പിന്നാലെ അൽ വെഹ്ദിക്ക് എതിരെ തന്റെ ടീമിന്റെ 0-4 വിജയം നേടിയപ്പോൾ നാലു ഗോളുകളും റൊണാൾഡോ ആയിരുന്നു സ്കോർ ചെയ്തത്. അൽ-താവൂണിനെതിരെ 2-1 ന് വിജയിച്ചപ്പോൾ പോർച്ചുഗൽ ഇന്റർനാഷണൽ തന്റെ പുതിയ ക്ലബ്ബിനായി തന്റെ ആദ്യ രണ്ട് അസിസ്റ്റുകളും നൽകി. അൽ-നാസറിന്റെ ഡമാകിനോടുള്ള 3-0ന്റെ വിജയത്തിൽ ഹാട്രിക്ക് നേടാനും റൊണാൾഡോക്ക് ആയി.