പുതിയ രാജ്യത്ത് പുതിയ ലീഗിൽ കളിക്കുന്നതിന്റെ ആകാംക്ഷയിലാണ് താൻ എന്ന് റൊണാൾഡോ

Newsroom

Picsart 22 12 31 08 41 35 426
Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ കരാർ ഒപ്പുവെച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ താൻ ഈ നീക്കത്തിൽ അതീവ സന്തോഷവാൻ ആണെന്ന് അറിയിച്ചു. ഒരു പുതിയ രാജ്യത്ത് ഒരു പുതിയ ക്ലബിൽ ഒരു പുതിയ ലീഗിന്റെ ഭാഗം ആകുന്നു എന്നത് ഏറെ സന്തോഷവും ആകാംക്ഷയും തനിക്ക് നൽകുന്നു എന്നും റൊണാൾഡോ അൽ നാസറിൽ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. അൽ നാസറിന്റെ ഭാവി പദ്ധതികൾ ഏറെ നല്ലതാണെന്നും ഇൻസ്പെയറിങ് ആണെന്നും റൊണാൾഡോ പറഞ്ഞു.

റൊണാൾഡോ 22 12 31 08 42 01 545

തന്റെ പുതിയ ടീം മേറ്റുകൾക്ക് ഒപ്പം കളിക്കാൻ കാത്തിരിക്കുകയാണ്. അൽ നാസറിനെ വിജയത്തലേക്ക് എത്തിക്കാൻ സഹായിക്കുക ആണ് തന്റെ ലക്ഷ്യം എന്നും റൊണാൾഡോ പറഞ്ഞു. റൊണാൾഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിന് തന്നെ വലിയ കാര്യമാണെന്ന് അൽ നാസർ ക്ലബ് പ്രസിഡന്റ് പറഞ്ഞു.

2025വരെയുള്ള കരാർ ആണ് റൊണാൾഡോ ഒപ്പുവെച്ചത്. 1800 കോടി രൂപയോളം വരുന്ന കരാർ റൊണാൾഡോയെ കായിക ലോകകത്ത് തന്നെ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമാക്കി മാറ്റും.