റൊണാൾഡോയുടെ സൗദി അരങ്ങേറ്റം ഇന്ന് ഉണ്ടാകുമോ?

Newsroom

Picsart 22 12 31 09 04 58 374
Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ കരാർ ഒപ്പുവെച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് അവർക്ക് ആയി അരങ്ങേറും എന്നാണ് റൊണാൾഡോയുടെ ആരാധകർ ഉറ്റു നോക്കുന്നത്. അൽ നാസർ ക്ലബിന് ഇന്ന് സൗദി പ്രൊ ലീഗിൽ മത്സരം ഉണ്ട്. ഇന്ന് അൽ നാസർ എവേ മത്സരത്തിൽ അൽ ഖലീജിനെ നേരിടുന്നു. എന്നാൽ റൊണാൾഡോ ഇന്ന് അൽ നാസറിനെ അരങ്ങേറ്റം നടത്തില്ല.

റൊണാൾഡോ 22 12 31 08 42 01 545

കരാർ ഒപ്പുവെച്ചിട്ട് ഒരു ദിവസം മാത്രമെ ആയുള്ളൂ എന്നത് കൊണ്ട് തന്നെ ഇന്ന് റൊണാൾഡോയെ ക്ലബ് കളിപ്പിക്കില്ല. അടുത്ത ദിവസം മുതൽ റൊണാൾഡോ ടീമിനൊപ്പം പരിശീലനം ആരംഭിക്കും. 2023ൽ നടക്കുന്ന ക്ലബിന്റെ ആദ്യ മത്സരത്തിൽ ആകും റൊണാൾഡോ ആദ്യമായി കളത്തിൽ ഇറങ്ങുക. ജനുവരി 5ന് അൽ നാസർ അൽ തായിയുമായി റിയാദിൽ വെച്ച് കളിക്കുന്നുണ്ട്. അന്ന് റൊണാൾഡോയുടെ അരങ്ങേറ്റം ഉണ്ടാകും. അന്ന് രാത്രി 8.30ന് ആകും മത്സരം.

കളി തത്സമയം കാണാൻ ഇന്ത്യയിൽ ഉള്ളവർ ലൈ സ്ട്രീമിങ് ലിങ്കുകൾ ഉപയോഗിക്കേണ്ടതായി വരും. ഇന്ത്യയിൽ ഇപ്പോൾ സൗദി പ്രൊ ലീഗിന് ടെലിക്കാസ്റ്റ് ഇല്ല. ലീഗിൽ ഇപ്പോൾ രണ്ടാമത് നിൽക്കുന്ന അൽ നാസർ റൊണാൾഡോയുടെ വരവോട് ഒന്നാം സ്ഥാനത്തേക്ക് മുന്നേറും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.