റൊണാൾഡോക്ക് പിന്നാലെ 700 ഗോൾ ക്ലബിൽ മെസ്സിയും

Newsroom

Picsart 23 02 27 11 53 19 187
Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സി തന്റെ കരിയറിൽ ഒരു നാഴികകല്ലു കൂടെ പിന്നിട്ടു. അർജന്റീനിയൻ മാസ്ട്രോ തന്റെ കരിയറിലെ 700-ാമത്തെ ക്ലബ് ഗോൾ ഇന്നലെ നേടി. PSG യുടെ ലീഗ് 1 മത്സരത്തിൽ മാഴ്സെയ്‌ക്കെതിരെ ആയിരുന്നു മെസ്സിയുടെ ഗോൾ. തന്റെ ദീർഘകാല എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് മെസ്സിക്ക് ഒപ്പം 700 ക്ലബ് ഗോൾ നേടിയ മറ്റൊരു താരം.

Picsart 23 02 27 11 53 06 433

ബാഴ്‌സലോണയ്ക്കും പിഎസ്‌ജിക്കുമൊപ്പം ആണ് മെസ്സി കരിയറിൽ 700 ഗോളുകൾ സ്‌കോർ ചെയ്തത്. ബാഴ്സലോണക്കായി 672 ഗോളുകളും പിഎസ്ജിക്ക് വേണ്ടി 28 ഗോളുകളും മെസ്സി നേടി. റൊണാൾഡോ ഇപ്പോൾ ക്ലബ് കരിയറിൽ 709 ഗോൾ നേടിയിട്ടുണ്ട്. അത് മറികടക്കുക ആകും ഇനി മെസ്സിയുടെ ലക്ഷ്യം.

Career Club Goals
Cristiano Ronaldo – 709 goals
Lionel Messi – 700 goals
Pele – 679
Romario – 675
Bican – 664