താൻ കടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായിരുന്നെന്ന് റഹീം സ്റ്റെർലിങ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കുട്ടികാലത്ത് താൻ കടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനായിരുന്നെന്ന് മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ എന്ന നിലയിൽ താൻ 2007ലെ എഫ്.എ കപ്പ് കാണാൻ പോയിരുന്നെന്നും സ്റ്റെർലിങ് പറഞ്ഞു. സ്റ്റെർലിങ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അയൽക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി തുടർച്ചയായ രണ്ടു പ്രീമിയർ ലീഗ് കിരീടം നേടി കൊടുക്കുന്നതിൽ വലിയ പങ്കു വഹിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 122 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയ സ്റ്റെർലിങ് ഇതുവരെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ഗോൾ നേടിയിട്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനമായി എഫ്.എ കപ്പ് കിരീടം നേടിയ സമയത്തെ ജേഴ്സി തന്റെ കൈവശം ഉണ്ടായിരുന്നെന്നും 2007ലെ ചെൽസിക്കെതിരെയുള്ള ഫൈനൽ കാണാൻ താൻ പോയിരുന്നെന്നും സ്റ്റെർലിങ് പറഞ്ഞു. ഈ സീസണിൽ മികച്ച ഫോമിലുള്ള സ്റ്റെർലിങ് 50 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും നേടിയിട്ടുണ്ട്. ഡൊമസ്റ്റിക് ട്രെബിൾ തേടി മാഞ്ചസ്റ്റർ സിറ്റി അടുത്ത ദിവസം എഫ്.എ കപ്പിന്റെ ഫൈനലിൽ വാട്ഫോർഡിനെ നേരിടും.