പ്രീസീസൺ മത്സരത്തിൽ ജംഷദ്പൂരിന് മുന്നിൽ ഗോകുലം കേരള എഫ് സി തോറ്റു

പ്രീസീസൺ മത്സരത്തിൽ കേരള ക്ലബായ ഗോകുലം കേരള എഫ് സിക്ക് പരാജയം. ഇന്നലെ നടന്ന മത്സരത്തിൽ ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സിയാണ് ഗോകുലം കേരള എഫ് സിയെ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജംഷദ്പൂരിന്റെ വിജയം. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്.

ബികാഷ് ജൈറുവും സെർജിയോ കാസ്റ്റിലുമാണ് ജംഷദ്പൂരിനായി ഗോൾ നേടിയത്. ഈ മത്സരത്തോടെ ഗോകുലത്തിന്റെ പ്രീസീസൺ അവസാനിച്ചു. ഇനി ഐ എസ് എല്ലിലാണ് ജംഷദ്പൂരിന്റെ മത്സരം.

Previous articleആൻഡി ഫ്ലവർ മറാത്താ അറേബ്യൻസ് പരിശീലകൻ
Next articleസൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ താരമെന്ന് അക്തർ