ആൻഡി ഫ്ലവർ മറാത്താ അറേബ്യൻസ് പരിശീലകൻ

മുൻ ഇംഗ്ലണ്ട് പരിശീലകൻ ആൻഡി ഫ്‌ളവർ മറാത്താ അറേബ്യൻസിന്റെ പരിശീലകനാകും.  അബുദാബിയിൽ വെച്ച് നടക്കുന്ന ടി10 ക്രിക്കറ്റ് ടൂർണമെന്റിൽ മത്സരിക്കുന്ന ടീമാണ് മറാത്താ അറേബ്യൻസ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള 12 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ആൻഡി ഫ്ലവർ യുണൈറ്റഡ് അറബ് എമിരേറ്റ്സിൽ എത്തുന്നത്.

നവംബർ 15 മുതൽ 24 വരെയാണ് അബുദാബി ടി10 ലീഗ് അരങ്ങേറുക. അബുദാബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ സഹകരണത്തോടെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്നാണ് ടൂർണ്ണമെന്റിലേക്കുള്ള താരങ്ങളുടെ ഡ്രാഫ്റ്റ്.

Previous articleജിങ്കന്റെ അഭാവം നികത്താൻ ആയില്ല എന്ന് ആദിൽ ഖാൻ
Next articleപ്രീസീസൺ മത്സരത്തിൽ ജംഷദ്പൂരിന് മുന്നിൽ ഗോകുലം കേരള എഫ് സി തോറ്റു