സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ താരമെന്ന് അക്തർ

ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയതെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഗാംഗുലിയാണ് മികച്ച പ്രതിഭയുള്ള താരങ്ങളെ ഇന്ത്യൻ ടീമിൽ എത്തിച്ചതെന്നും അക്തർ പറഞ്ഞു.

സൗരവ് ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റനായി വരുന്നതുവരെ ഇന്ത്യക്ക് പാക്കിസ്ഥാനെ തോൽപ്പിക്കാൻ കഴിയുമായിരുന്നില്ലെന്നും സൗരവ് ഗാംഗുലി ക്യാപ്റ്റനായതിന് ശേഷം അതിന് മാറ്റം വന്നെന്നും അക്തർ പറഞ്ഞു. ഇന്ത്യൻ ടീമിന്റെ മെന്റാലിറ്റി മാറ്റിയതും സൗരവ് ഗാംഗുലിയാണെന്നും അക്തർ പറഞ്ഞു.

ഗാംഗുലി മികച്ചൊരു നായകൻ ആണെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട് നല്ല അറിവുണ്ടെന്നും അക്തർ പറഞ്ഞു. ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗാംഗുലിയെ അക്തർ അഭിനന്ദിക്കുകയും ചെയ്തു. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ സൗരവ് ഗാംഗുലിക്ക് കീഴിൽ ഷൊഹൈബ് അക്തർ കളിച്ചിട്ടുണ്ട്.

Previous articleപ്രീസീസൺ മത്സരത്തിൽ ജംഷദ്പൂരിന് മുന്നിൽ ഗോകുലം കേരള എഫ് സി തോറ്റു
Next articleമിനേർവ പഞ്ചാബിനെതിരെയും എഫ് സി ഗോവയ്ക്ക് വിജയം