ലിവർപൂൾ യുവതാരം ഹാരി വിൽസൺ ബൗണ്മതിൽ തുടരും

- Advertisement -

ലിവർപൂളിന്റെ യുവതാരം ഹാരി വിൽസൺ ബൗമണ്മതിൽ സീസൺ അവസാനം വരെ തുടരും. താരത്തിന്റെ ലോൺ സീസൺ അവസാനം വരെ നീട്ടാൻ ലിവർപൂൾ സമ്മതിച്ചു. സീസൺ തുടക്കത്തിൽ ബൗണ്മതിൽ എത്തിയ വിൽസൺ ഇതുവരെ ക്ലബിനായി 23 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചു. ഏഴു ഗോളുകൾ താരം നേടിയിരുന്നു. ക്രിസ്റ്റൽ പാലസിനെതിരെ ആണ് ബൗണ്മതിന്റെ ആദ്യ മത്സരം.

22കാരനായ വിൽസൺ കഴിഞ്ഞ സീസണിൽ ഡാർബി കൗണ്ടിൽ ആയിരുന്നു ലോണിൽ കളിച്ചിരുന്നത്. അവിടെയും ഇപ്പോൾ ബൗണ്മതിലും വലിയ പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ചവെക്കാൻ വിൽസണായിരുന്നു. അതുകൊണ്ട് തന്നെ അടുത്ത സീസൺ മുതൽ വിൽസൺ ലിവർപൂൾ സീനിയർ സ്ക്വാഡിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

Advertisement