മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ അത്ഭുത ഗോൾ നേടിയ ഡിഫൻഡർക്ക് സൗത്ത്ഹാമ്പ്ടണിൽ പുതിയ കരാർ

സൗത്താമ്പ്ടൺ യുവ ഡിഫൻഡർ യാൻ വലെരിക്ക് പുതിയ കരാർ. 2023വരെ ക്ലബിനൊപ്പം തുടരുന്ന കരാറിലാണ് വലെരി ഒപ്പു വെച്ചത്. 20കാരനായ വലെരി 2015ൽ ഫ്രഞ്ച് ക്ലബായ റെന്നെസിൽ നിന്നായിരുന്നു സൗത്താമ്പ്ടണിൽ എത്തിയത്. ഈ സീസണിൽ മാത്രമാണ് താരം സീനിയർ ടീമിനായി അരങ്ങേറിയത്. ഫുൾബാക്കായി ഇപ്പോൾ സൗത്താമ്പ്ടൺ ആദ്യ ഇലവനിൽ സ്ഥിര സാന്നിദ്ധ്യമായി വലെരി മാറി.

അവസാന രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ രണ്ട് വലിയ ഗോളുകൾ നേടാൻ താരത്തിനായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നേടിയ ലോകോത്തര മികവുള്ള സ്ട്രൈക്ക് ആയിരുന്നു വലെരിയുടെ ആദ്യ ഗോൾ. കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെതിരെയും വലെരി സ്കോർ ചെയ്തു. ഫുൾബാക്കായി മാത്രമല്ല അറ്റാക്കിംഗ് വിങ്ങറായും കളിക്കാൻ വലെരിക്ക് കഴിയും.