വളാഞ്ചേരിയിൽ ഇന്ന് ഫൈനൽ!!

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് കലാശ പോരാട്ടം. സെവൻസിലെ കരുത്തരായ ഉഷാ തൃശ്ശൂരും സൂപ്പർ സ്റ്റുഡിയോ മലപ്പുറവുമാണ് ഇന്നത്തെ ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. സെമി ലീഗിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായാണ് ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് എത്തിയത്. സെമി ലീഗിൽ നാലു പോയന്റുമായായിരുന്നു സൂപ്പർ സ്റ്റുഡിയോയുടെ ഫൈനൽ പ്രവേശനം. സെമി ലീഗിലെ അവസാന രണ്ടു മത്സരങ്ങൾ ഉപേക്ഷിച്ചതോടെ ഫിഫാ മഞ്ചേരി ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.

ഇതിനു മുമ്പ് മൂന്ന് കിരീടങ്ങൾ നേടിയ ഉഷ സീസണിലെ നാലാ കിരീടമാകും ഇന്ന് ലക്ഷ്യമിടുന്നത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഇതിനു മുമ്പ് ഒരു കിരീടം മാത്രമെ സീസണിൽ നേടിയിട്ടുള്ളൂ.