മാഞ്ചസ്റ്ററിനെതിരെ ആരാധകർ ഗ്രൗണ്ടിൽ ഇറങ്ങിയതിന് ആഴ്സണലിന് പിഴ

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിനിടയിൽ ആരാധകൻ കളത്തിൽ ഇറങ്ങിയ സംഭവത്തിൽ ആഴ്സണലിനെതിരെ എഫ് എയുടെ നടപടി. ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന്റെ 69ആം മിനുട്ടിൽ ഗ്രൗണ്ടിൽ ഇറങ്ങിയ ആരാധകൻ യുണൈറ്റഡ് താരമായ ക്രിസ് സ്മാളിംഗിനെ ആക്രമിക്കാൻ നോക്കിയിരുന്നു. ആരാധകനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ് അന്ന് ചെയ്തത്.

ഈ സംഭവത്തിൽ നേരത്തെ ആഴ്സണൽ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനോടും ക്രിസ് സ്മാളിങിനോടും മാപ്പു പറഞ്ഞിരുന്നു. എന്നാൽ എഫ് എയുടെ വിധികളുടെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ചാണ് എഫ് എ നടപടി എടുത്തിരിക്കുന്നത്. സംഭവത്തിൽ ആഴ്സണലിന്റെ വിശദീകരണം തേടിയതിനു ശേഷം പിഴയും മറ്റു നടപടികളും എഫ് എ പ്രഖ്യാപിക്കും.