ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ റോമാ രംഗത്ത്

ചെൽസി താരം ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ റോമാ രംഗത്ത്. മുൻ ചെൽസി പരിശീലകൻ കൂടിയായ മൗറിനോയാണ് റോമായുടെ പരിശീലകൻ. താരത്തെ സ്വന്തമാക്കാൻ റോമാ ചെൽസിക്ക് 34മില്യൺ പൗണ്ട് നൽകാൻ തയ്യാറാണ്. എന്നാൽ താരം റോമയിലേക്ക് പോവണമോ എന്ന് തീരുമാനിക്കുന്നതിന് അനുസരിച്ചായിരിക്കും ട്രാൻസ്ഫർ നടക്കുക.

നിലവിൽ താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിന് താല്പര്യം ഉണ്ടെങ്കിലും പ്രീമിയർ ലീഗിന് പുറത്തുള്ള ഒരു ടീമിന് താരത്തെ നൽകാനാണ് ചെൽസി ശ്രമിക്കുന്നത്. നേരത്തെ അറ്റ്ലാന്റയും താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നെങ്കിലും ചെൽസി താരത്തിനിട്ട 40 മില്യൺ പൗണ്ട് നൽകാൻ അവർ തയ്യാറായിരുന്നില്ല. ചെൽസി പരിശീലക സ്ഥാനത്ത് നിന്ന് ഫ്രാങ്ക് ലമ്പാഡിനെ പുറത്താക്കിയതിന് പിന്നാലെ താരത്തിന് ടാമി അബ്രഹാമിന് അവസരങ്ങൾ കുറഞ്ഞിരുന്നു.