ആഴ്സണലിന്റെ പുതിയ തേർഡ് കിറ്റ് പുറത്തിറക്കി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണൽ പുതിയ മൂന്നാം ജേഴ്സി പുറത്തിറക്കി. നീലയും വെള്ളയും കലർന്ന നിറത്തിലാണ് പുതിയ ഡിസൈൻ. അഡിഡാസാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. ഹോം ജേഴ്സിയും എവേ ജേഴ്സിയും നേരത്തെ തന്നെ ആഴ്സണൽ പുറത്തിറക്കിയിരുന്നു. അവസാന സീസണുകളിലെ നിരാശ ഈ സീസണിൽ മാറ്റാൻ ആകും എന്ന പ്രതീക്ഷയിൽ പുതിയ സീസണായി ഒരുങ്ങുകയാണ് ആഴ്സണൽ.
20210810 134435

20210810 134433

20210810 134431