ടോട്ടനം തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയയപ്പെട്ടു!! ആസ്റ്റൺ വില്ല ടോപ് ഫോറിൽ

Newsroom

Picsart 23 11 26 21 37 37 964
Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ മൂന്നാം മത്സരത്തിലും ടോട്ടനം പരാജയപ്പെട്ടു. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ആസ്റ്റൺ വില്ലയോട് ആണ് സ്പർസ് പരാജയപ്പെട്ടത്‌. തുടക്കത്തിൽ ഒരു ഗോളിൻ. മുന്നിട്ടു നിന്ന സ്പർസ് അവസാനം 1-2ന്റെ പരാജയമാണ് വഴങ്ങിയത്. ലീഗിൽ ഒന്നാം സ്ഥാനത്ത് ആയിരുന്ന സ്പർസ് തുടർച്ചയായ മത്സരങ്ങളിൽ ചെൽസിയോടും വോൾവ്സിനോടും ഇന്ന് വില്ലയോടും കൂടെ പരാജയപ്പെട്ടതോടെ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.

ആസ്റ്റൺ വില്ല 23 11 26 21 38 03 901

ഇന്ന് 22ആം മിനുട്ടിൽ ലൊസ് സെൽസോ ആണ് സ്പർസിന് ലീഡ് നൽകിയത്‌. ആദ്യ പകുതിയുടെ അവസണം വരെ സ്പർസ് ആ ലീഡിൽ തുടർന്നു. 45ആം മിനുട്ടിൽ പോ ടോറസ് ആസ്റ്റൺ വില്ലക്ക് സമനില നൽകി. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ ഒലി വാറ്റ്കിൻസന്റെ ഗോൾ ആസ്റ്റൺ വില്ലക്ക് ലീഡും നൽകി.

13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി സ്പർസ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. ആസ്റ്റൺ വില്ല 28 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു.