തിരുവനന്തപുരത്ത് ഓസ്ട്രേലിയയെ അടിച്ചു പറത്തി ഇന്ത്യ!! 235 റൺസ്!!

Newsroom

Picsart 23 11 26 20 35 23 724
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടി20യിൽ റൺ മല തീർത്ത് ഇന്ത്യ. ഇന്ന് തിരുവനന്തപുരത്ത് ആദ്യം ബാറ്റു ചെയ്ത 20 ഓവറിൽ 235-4 റൺ അടിച്ചു കൂട്ടി. ഓപ്പണ യശസ്വി ജയ്സ്വാൾ തുടങ്ങിയ വെടിക്കെട്ട് മറ്റെല്ലാ ബാറ്റർമാരും പിന്തുടരുകയായിരുന്നു‌. ജയ്സ്വാൾ പവർ പ്ലേയിൽ തന്നെ അർധ സെഞ്ച്വറിയിൽ എത്തുന്നത് കാണാൻ ആയി. 25 പന്തിൽ നിന്ന് 53 റൺസ് അടിച്ചു കൂട്ടി. 9 ഫോറും 2 സിക്സും അടങ്ങുന്നത് ആയിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.

ഇന്ത്യ 23 11 26 20 35 39 955

വൺ ഡൗൺ ആയി വന്ന ഇഷൻ കിഷനും അറ്റാക്ക് ചെയ്തു കളിച്ചു. 32 പന്തിൽ നിന്ന് 52 റൺസ് എടുക്കാൻ ഇഷൻ കിഷനായി. 4 സിക്സും 3 ഫോറും ഇഷൻ കിഷിൻ അടിച്ചു. മറുവശത്ത് റുതുരാജ് കരുതലോടെ ബാറ്റു ചെയ്ത് അർധ സെഞ്ച്വറി നേടി. 43 പന്തിൽ നിന്ന് 58 റൺസ് നേടാൻ ഗെയ്ക്വാദിനായി.

സൂര്യകുമാർ യാദവ് 10 പന്തിൽ 19 റൺസും റിങ്കു സിങ് 9 പന്തിൽ 31 റൺസും നേടി. റിങ്കു 19ആം ഓവറിൽ അബോടിനെ ഒരു ഓവറിൽ 25 റണ്ണാണ് അടിച്ചു പറത്തിയത്.