“സലായെക്കാൾ മികച്ച ഒരു താരവും ലോക ഫുട്ബോളിൽ ഇല്ല” – ക്ലോപ്പ്

20211016 183029

ഇപ്പോൾ ലോക ഫുട്ബോളിൽ സലായെക്കാൾ മികച്ച ഒരു താരവും ഇല്ലാ എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. വാറ്റ്ഫോർഡിനെതിരായ സലായുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു ക്ലോപ്പ്. ഇന്നലെ ഒരു ഗോളും ഒരു അസിസ്റ്റുമായി സലാ തിളങ്ങിയിരുന്നു. സലാ നേടിയ ഗോൾ അദ്ദേഹത്തിന്റെ വ്യക്തിഗത മികവ് കാണിക്കുന്നത് ആയിരുന്നു.

“വാറ്റ്ഫോർഡിനെ നടത്തിയ പ്രകടനം വളരെ വലുതായിരുന്നു. ആദ്യ ഗോളിനായുള്ള സൂപ്പർ പാസ്, പിന്നീട് വന്ന അദ്ദേഹത്തിന്റെ ഗോൾ, അത് തികച്ചും അസാധാരണമായിരുന്നു. ബോക്സിൽ ഇത്ര ചടുതലയോടെ കളിക്കുന്നത് സലായുടെ ഫോം വ്യക്തമാക്കുന്നത്. ദീർഘകാലം സല ഈ ഫോം തുടരട്ടെ” ക്ലോപ്പ് പറഞ്ഞു. സലായെക്കാൾ മികച്ച ഫോമിൽ ആരെങ്കിലും ഇപ്പോൾ ലോക ഫുട്ബോളിൽ ഉണ്ടോ എന്നും ക്ലോപ്പ് ചോദിച്ചു.