ഗെയിൽ ടി20 ലോകകപ്പിൽ മികവ് പുലര്‍ത്തും, ടീമിന്റെ പിന്തുണയുണ്ടാകും – കീറൺ പൊള്ളാര്‍ഡ്

ടി20 ലോകകപ്പിൽ ക്രിസ് ഗെയിൽ മികവ് പുലര്‍ത്തുമെന്നും ടീമിന്റെ പിന്തുണ അദ്ദേഹത്തിനുണ്ടാകുമെന്നും പറഞ്ഞ് വിന്‍ഡീസ് നായകന്‍ കീറൺ പൊള്ളാര്‍ഡ്. ഗെയിലിന് ടീമിലിടം കിട്ടിയതിനെ പല മുന്‍താരങ്ങളും ചോദ്യം ചെയ്തിരുന്നു. ഇതിൽ കോര്‍ട്നി വാൽഷിന്റെ പ്രസ്താവനയിൽ ഗെയിലും തന്റെ സമചിത്തത കൈവിട്ട് മറുപടി പറയുന്ന സംഭവം ഉണ്ടായി.

ഗെയിൽ വിന്‍ഡീസ് ക്രിക്കറ്റിന് വേണ്ടി വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും 2007 മുതൽ ടീമിന് വേണ്ടി വലിയ സ്കോറുകള്‍ നേടിതന്നിട്ടുള്ള താരം 97 റൺസ് കൂടി നേടിയാൽ ടി20 ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടുന്ന താരമായി മാറും. മഹേല ജയവര്‍ദ്ധേനയുടെ റെക്കോര്‍ഡാണ് ഗെയിലിന്റെ കൈയ്യകലത്തിലുള്ളത്.

ഗെയിൽ എന്നാൽ ഈ റെക്കോര്‍ഡിന് പിന്നാലെയാകില്ലെന്നും അദ്ദേഹത്തിന്റെ ശ്രദ്ധ ടീമിനെ ലോകകപ്പ് വിജയിപ്പിക്കുക എന്നത് മാത്രമായിരിക്കുമെന്നും പൊള്ളാര്‍ഡ് പറഞ്ഞു.