യുവന്റസ് താരം ഡെന്നിസ് സക്കറിയ ചെൽസിയിൽ

Wasim Akram

20220901 234339

യുവന്റസിന്റെ മധ്യനിര താരം ഡെന്നിസ് സക്കറിയ ചെൽസിയിലേക്ക്. മധ്യനിരയിൽ പ്രശ്നങ്ങൾ നേരിടുന്ന ചെൽസി സ്വിസ് മധ്യനിര താരത്തെ ലോണിൽ ആണ് സ്വന്തമാക്കിയത്. താരത്തെ സ്ഥിരമായി 30 മില്യൺ യൂറോ നൽകി 5 കൊല്ലത്തേക്ക് സ്വന്തമാക്കാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്.

നേരത്തെ പല മധ്യനിര താരങ്ങളെ സ്വന്തമാക്കാൻ ചെൽസി ശ്രമിച്ചു എങ്കിലും ഒടുവിൽ സ്വിസ് താരത്തെ ചെൽസി ടീമിൽ എത്തിക്കുക ആയിരുന്നു. നിലവിൽ ഇറ്റലിയിൽ മെഡിക്കൽ നടത്തുന്ന താരം അതിനു ശേഷം ചെൽസിയും ആയി കരാറിൽ ഒപ്പിടും. നിലവിൽ ലോണിൽ താരത്തിന്റെ ശമ്പളം ചെൽസി വഹിക്കും.