ഒരു ലോൺ കൂടെ! ബാറ്റ്ഷുവായി നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക്

Newsroom

20220901 234556

ചെൽസിയിൽ നിന്ന് ഒരിക്കൽ കൂടെ ലോണിൽ പോവുകയാണ് ബാറ്റ്ഷുവായി. മിച്ചി ബാറ്റ്ഷുവായിയെ നോട്ടിങ്ഹാം ഫോറസ്റ്റ് ആകും സൈൻ ചെയ്യുന്നത്. ഒരു വർഷത്തെ ലോൺ കരാറിൽ ആണ് താരം ഫോറസ്റ്റിലേക്ക് പോകുന്നത്‌. 2018 മുതൽ ചെൽസിയിൽ നിന്ന് സ്ഥിരമായി ലോണിൽ പോവുകയാണ് ബാറ്റ്ഷുവായി. കഴിഞ്ഞ സീസണിൽ ബെസ്റ്റ്കാസിൽ ആയിരുന്നു താരം കളിച്ചിരുന്നത്.

ബെൽജിയം താരമായ ബാറ്റ്ഷുവായി ക്രിസ്റ്റൽ പാലസ്, വലൻസിയ, ഡോർട്മുണ്ട് എന്നിവിടങ്ങളിലും ലോണിൽ കളിച്ചിരുന്നു. ചെൽസിയിൽ എത്തിയ കലാത്ത് പ്രതീക്ഷ നൽകിയ പ്രകടനം കാഴ്ചവെച്ചു എങ്കിലും പിന്നീട് ബാറ്റ്ഷുവായിക്ക് സ്ഥിരത പുലർത്താൻ ആയില്ല.ബെൽജിയൻ ദേശീയ ടീമിനായി 45 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.