റീസ് ജെയിംസ് ചെൽസിയിൽ ദീർഘകാല കരാർ ഒപ്പുവെക്കും

ചെൽസിയുടെ യുവ ഫുൾബാക്ക് റീസ് ജെയിംസ് ക്ലബിൽ ഉടൻ കരാർ പുതുക്കും‌. 2028വരെയുള്ള കരാർ ആകും താരം ഒപ്പുവെക്കുക‌‌. രണ്ട് സീസൺ മുമ്പ് മാത്രമാണ് റീസ് ജെയിംസ് ചെൽസി സ്ക്വാഡിന്റെ ഭാഗമായി തുടങ്ങിയത്. ഇപ്പോൾ ചെൽസി ടീമിലെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളാണ് റീസ്ജ് ജെയിംസ്. 22കാരനായ താരം ആറാം വയസ്സ് മുതൽ ചെൽസിക്ക് ഒപ്പം ഉണ്ട്.

2018-19 സീസണിൽ റീസ് ജെയിംസ് വിഗനിൽ ലോണിലും കളിച്ചിരുന്നു. റീസ് ജെയിംസിനും മേസൺ മൗണ്ടിനും ചെൽസി 2028വരെയുള്ള കരാർ വാഗ്ദാനം ചെയ്തിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ് ഇപ്പോൾ റീസ് ജെയിംസ്.