ക്ലബ് വിടാതെ നിന്ന ഗാക്പോയ്ക്ക് പുതിയ കരാർ നൽകി പി എസ് വി

20220903 143435

ട്രാൻസ്ഫർ വിൻഡോയിൽ പല ഓഫറുകൾ വന്നിട്ടും അത് ഒന്നും സ്വീകരിക്കാതെ ക്ലബിൽ തുടർന്ന കോഡി ഗാക്‌പോയ്ക്ക് PSV പുതിഉഅ കരാർ നൽകി‌. കോഡി ഗാക്‌പോയയുടെ വേതനം വലിയ തോതിൽ വർധിപ്പിക്കുന്ന കരാർ ആണ് ഐന്തോവൻ താരത്തിന് മുന്നിൽ വെച്ചത്‌. 23-കാരനായ വിംഗറിന് യുണൈറ്റഡ്, ലീഡ്സ്, സതാംപ്ടൺ എന്നിവരിൽ നിന്ന് ഓഫർ ഉണ്ടായിരുമ്മു.

ഡച്ച് ദേശീയ ടീം പരിശീലകനായി വാൻ ഹാൽ ഗാക്പോയോട് പി എസ് വിയിൽ തന്നെ തുടരാൻ പറഞ്ഞത് കൊണ്ടാണ് താരം ഡച്ച് ക്ലബിൽ തന്നെ തുടർന്നത്. ലോകകപ്പ് സ്ക്വാഡിൽ ഗാക്പോയെ ഉൾപ്പെടുത്താൻ വാൻ ഹാൽ തീരുമാനിച്ചിട്ടുണ്ട്.

23കാരനായ താരം ഇപ്പോൾ പി എസ് വിയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റൂഡ് വാൻ നിസ്റ്റെൽറൂയിയുടെ കീഴിലാണ് കളിക്കുന്നത്. ഇടതുവശത്ത് കളിക്കുന്ന വിംഗറാണ് ഗാക്‌പോ. കഴിഞ്ഞ സീസണിൽ പിഎസ്‌വിക്ക് വേണ്ടിയുള്ള പ്രകടനം കൊണ്ട് ഗാക്‌പോ ഈ വർഷത്തെ ഡച്ച് ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ 12 ഗോളുകളും 12 അസിസ്റ്റും ഗാക്പോ ഡച്ച് ലീഗിൽ നേടിയിരുന്നു.