പ്രീമിയർ ലീഗിൽ ആറ് മത്സരങ്ങൾ മാറ്റിവെച്ചു

20211217 124057

കൊറോണ വൈറസ് വ്യാപനം കാരണം കാരണം പ്രീമിയർ ലീഗ് ആറ് മത്സരങ്ങൾ കൂടി മാറ്റിവച്ചു. എന്നാൽ ലീഗ് നിർത്തിവെക്കാൻ ആലോചിക്കുന്നില്ല എന്ന് അധികൃതർ പറഞ്ഞു. വ്യാഴാഴ്ച കിക്ക് ഓഫിന് മണിക്കൂറുകൾക്ക് മുമ്പ് ടോട്ടൻഹാമിനെതിരായ ലെസ്റ്ററിനെതിരായ മത്സരം മാറ്റിവെച്ചിരുന്നു.

യുണൈറ്റഡിന്റെ ബ്രൈറ്റണുമായുള്ള ഹോം പോരാട്ടം, ബ്രെന്റ്‌ഫോർഡിന്റെ സതാംപ്ടണിലേക്കുള്ള യാത്ര, ക്രിസ്റ്റൽ പാലസുമായുള്ള വാറ്റ്‌ഫോർഡിന്റെ മത്സരം, നോർവിച്ചിനെതിരായ വെസ്റ്റ് ഹാമിന്റെ മത്സരം, ലെസ്റ്ററിന്റെ എവർട്ടണ് എതിരായ മത്സരം എന്നിവയാണ് പുതുതായി മാറ്റിവെച്ചത്.

Previous articleഒലെയുടെ സംഘത്തിൽ നിന്ന് ഒരാൾ കൂടെ മാഞ്ചസ്റ്ററിൽ നിന്ന് പുറത്ത്, മകെന്ന ഇനി ഇപ്സിചിന്റെ പരിശീലകൻ
Next articleറിസ്വാന്‍ സസ്സെക്സുമായി കരാറിലെത്തി