ഒലെയുടെ സംഘത്തിൽ നിന്ന് ഒരാൾ കൂടെ മാഞ്ചസ്റ്ററിൽ നിന്ന് പുറത്ത്, മകെന്ന ഇനി ഇപ്സിചിന്റെ പരിശീലകൻ

20211217 121212

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹ പരിശീലകനായ കീറൻ മകെന്ന ക്ലബ് വിട്ടു. റാൾഫ് റാഗ്നികുമായി സംസാരിച്ചാണ് മകെന്ന ക്ലബ് വിടാനുള്ള തീരുമാനമായത്. മകെന്ന ഇനി ഇംഗ്ലീഷ് ക്ലബായ ഇപ്സിച് ടൗണിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഒലെയയുടെ പരിശീലക സംഘത്തിൽ ഉണ്ടായുരുന്ന മൈക് ഫെലൻ മാത്രമാണ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ഉള്ളത്‌

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അണ്ടർ 18 ടീമിന്റെ ചുമതല വഹിച്ചിരുന്ന കീറൻ മകെന്നയെ ജോസെ മൗറീനോ ആയിരുന്നു ഫസ്റ്റ് ടീം പരിശീലകനാക്കി മാറ്റിയത്. 32കാരനായ അയർലണ്ട് സ്വദേശി മകെന്ന മുമ്പ് ടോട്ടൻഹാമിന്റെ താരമായിരുന്നു.

Previous articleഎഡിസൻ കവാനിക്ക് കരാർ വാഗ്ദാനം ചെയ്ത് ബാഴ്സലോണ
Next articleപ്രീമിയർ ലീഗിൽ ആറ് മത്സരങ്ങൾ മാറ്റിവെച്ചു