പ്രീമിയർ ലീഗിൽ 16 പേർക്ക് കൊറോണ!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടത്തിയ കൊറോണ ടെസ്റ്റിൽ കൂടുതൽ പോസിറ്റീവ് കേസുകൾ. കഴിഞ്ഞ ദിവസം നടത്തിയ കൊറോണ പരിശോധനയിൽ 16 പേരാണ് പോസിറ്റീവ് ആയിരിക്കുന്നത്. അവസാന റൗണ്ട് മത്സരങ്ങൾക്ക് ശേഷം താരങ്ങളും ഒഫീഷ്യൽസും സ്റ്റാഫുകളുമായി 3116 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്‌‌. ഇതിൽ ആണ് 16 പോസിറ്റീവ് കേസുകൾ വന്നത്. കഴിഞ്ഞ ടെസ്റ്റിൽ 40ൽ അധികം പോസിറ്റീവ് കേസുകൾ വന്നത് ആശങ്ക നൽകിയിരുന്നു. കൊറോണ പ്രോട്ടോക്കോളുകൾ ശക്തമാക്കി രോഗം നിയന്ത്രിക്കാൻ ആയി എന്നാണ് ഇപ്പോൾ ലീഗ് അധികൃതർ വിശ്വസിക്കുന്നത്.

Previous articleഐസാൾ പരിശീലകൻ സ്റ്റാൻലി റൊസാരിയോ സ്ഥാനം ഒഴിഞ്ഞു
Next articleചെൽസി അത്ര മോശം അവസ്ഥയിൽ അല്ല എന്ന് ലമ്പാർഡ്