ഐസാൾ പരിശീലകൻ സ്റ്റാൻലി റൊസാരിയോ സ്ഥാനം ഒഴിഞ്ഞു

Standly Rozario
- Advertisement -

ഐസാളിന്റെ പരിശീലക സ്ഥാനത്തു നിന്ന് സ്റ്റാൻലി റൊസാരിയോ ഹെൻറി പിന്മാറിയതായി ക്ലബ് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ബയോ ബബിളിൽ കയറാൻ പറ്റാത്തത് ആണ് പരിശീലക സ്ഥാനം ഒഴിയാൻ കാരണം. റൊസാരൊയോയുടെ മകളുടെ വിവാഹം നടക്കുന്നതിനാൽ കുടുംബത്തോടൊപ്പം ഉണ്ടാകേണ്ടതാണ് റൊസാരിയോക്ക് ടീമിനോടൊപ്പം ചേരാൻ പറ്റാത്തതിന്റെ കാരണം.

സ്റ്റാൻലി ടീമിന് നൽകിയ സംഭാവനകൾക്ക് നന്ദി പറയുന്നതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു ഹെൻറി റൊസാരിയോ ഐസാളിന്റെ പരിശീലകനായി ചുമതലയേറ്റത്. ബെംഗളൂരു സ്വദേശിയായ ഹെൻറി മുമ്പ് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും അടക്കം പ്രമുഖ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായും ഹെൻറി എത്തിയിട്ടുണ്ട്. 2013ൽ കേരള ക്ലബായ ഈഗിൾസിനൊപ്പവും പ്രവർത്തിച്ചിരുന്നു.

Advertisement