ചെൽസി അത്ര മോശം അവസ്ഥയിൽ അല്ല എന്ന് ലമ്പാർഡ്

- Advertisement -

ചെൽസിക്ക് എതിരെ വിമർശനങ്ങൾ കാര്യമാക്കാതെ ലമ്പാർഡ്. ചെൽസി ഇപ്പോൾ അത്രം മോശം അവസ്ഥയിൽ ഒന്നും അല്ല എന്ന് ലമ്പാർഡ് പറയുന്നു. കുറച്ച് മത്സരങ്ങൾ അടുപ്പിച്ച് വിജയിച്ചാൽ ശരിയാവുന്ന കാര്യമെ ചെൽസിയിൽ ഉള്ളൂ എന്ന് ലമ്പാർഡ് പറയുന്നു. ലെസ്റ്റർ സിറ്റിയെ നേരിടുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ലമ്പാർഡ്. പ്രീമിയർ ലീഗിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് ലമ്പാർഡ് ഉള്ളത്.

വിജയങ്ങൾ ഉടൻ വരുമെന്നും ഈ മാസം തന്നെ ടേബിൾ മാറിമറയാമെന്നും ചെൽസി പരിശീലകൻ പറഞ്ഞു. ഇപ്പോൾ ലീഗ് കിരീടത്തിനല്ല പ്രാധാന്യം എന്നും ടോപ് 4ൽ ഫിനിഷ് ചെയ്യുന്നതിനാണെന്നും ലമ്പാർഡ് പറഞ്ഞു‌. ലെസ്റ്റർ സിറ്റി മികച്ച ടീമാണെന്നും ലീഗിൽ കഴിഞ്ഞ സീസണിൽ ലെസ്റ്ററിനെ മറികടന്ന് മുന്നിൽ എത്താൻ ചെൽസി ഏറെ പണിപ്പെട്ടിരുന്നു എന്നും ലമ്പാർഡ് പറഞ്ഞു.

Advertisement