പ്രീമിയർ ലീഗ് കിരീടം ലിവർപൂൾ നേടുമെന്ന് ബ്രസീലിയൻ ഇതിഹാസം പെലെ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത്തവണ കിരീടം ലിവർപൂൾ തന്നെ നേടും എന്ന് ബ്രസീലിയൻ ഇതിഹാസം പെലെ. ഇപ്പോൾ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും ലിവർപൂൾ രണ്ടാമതുമാണ്. എങ്കിലും ലിവർപൂൾ തന്നെ കിരീടം ഉയർത്തും എന്നാണ് പെലെ പറയുന്നത്‌. ഇന്നലെ ലിവർപൂൾ ഇതിഹാസം കെന്നി ഡാഗ്ലിഷിന് പിറന്നാൾ ആശംസിക്കുന്നതിനിടയിൽ ട്വിറ്ററിൽ ആൺ പെലെ ഈ അഭിപ്രായം പറഞ്ഞത്.

കെന്നി ഡാഗ്ലിഷിന് പിറന്നാൾ ആശംസിച്ച് തുടങ്ങിയ പെലെ, താൻ ഈ സീസൺ തുടക്കം മുതൽ ലിവർപൂളിനെ ആയിരുന്നു പിന്തുണച്ചത് എന്നു പറഞ്ഞു. ഇപ്പോഴും ലിവർപൂൾ തന്നെ കിരീടം നേടണം എന്നാണ് തന്റെ ആഗ്രഹം. അത് നടക്കുമെന്നും പെലെ പറഞ്ഞു. പ്രീമിയർ ലീഗ് തുടങ്ങിയ ശേഷം ലീഗ് കിരീടം നേടാൻ കഴിയാത്ത ടീമാണ് ലിവർപൂൾ. അവസാനം കെന്നി ഡെഗ്ലിഷിന്റെ കാലത്തായിരുന്നു ലിവർപൂൾ ഒരു ലീഗ് കിരീടം നേടിയത്.

Advertisement