ഫിഫ പ്രസിഡന്റിന് മറുപടിയുമായി സീരി എ പ്രസിഡന്റ്

- Advertisement -

സ്റ്റേഡിയങ്ങളുടെ കാര്യത്തിൽ ഇറ്റലി ആഫ്രിക്കൻ രാജ്യമായ ഗാബോണിനും പിന്നിലാണെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇന്ഫന്റിനോയുടെ പരാമർശത്തിനെതിരെ സീരി എ പ്രസിഡന്റ് രംഗത്ത്. ഇറ്റിറ്റാലിയിലെ സ്റ്റേഡിയങ്ങൾ എല്ലാം മികച്ചവയാണെന്നും ഇറ്റാലിയൻ ഫുട്ബോൾ സംസ്‍കാരം സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാഷനേറ്റായ ഫുട്ബോൾ ആരാധകരാണ് ഇറ്റലിയിൽ ഉള്ളത്. ഗാബോണിലെ സ്റ്റേഡിയത്തെ കുറിച്ച് തനിക്കറിയില്ല എന്നാൽ ഇറ്റലിയിലെ സ്റ്റേഡിയങ്ങൾ മഹത്തായ പാരമ്പര്യം ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫിഫ പ്രസിഡന്റിന്റെ പരാമർശങ്ങൾ ഇറ്റാലിയൻ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

Advertisement