“റൊണാൾഡോ പരിശീലിപ്പിക്കുക ആയിരുന്നില്ല” – ഒലെ

20210919 115136

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യങ് ബോയ്സിന് എതിരായ മത്സരത്തിന് ഇടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടച്ച് ലൈനിൽ നിന്ന് ഷൗട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ഏറെ വൈറലായിരുന്നു. പണ്ട് യൂറോ കപ്പ് ഫൈനലിൽ പോർച്ചുഗലിന്റെ ടച്ച് ലൈനിൽ നിന്ന് റൊണാൾഡോ നടത്തിയ പ്രകടനത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഇത്. ഒലെ പരാജയത്തിലും അടങ്ങി നിൽക്കുമ്പോൾ ടച്ച് ലൈനിൽ നിന്ന് രോഷം കാണിച്ച റൊണാൾഡോയെ പലരും പ്രശംസിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു. ഒലെ അല്ല റൊണാൾഡോ ആണ് പരിശീലകൻ എന്നും കമന്റുകൾ വന്നു.

എന്നാൽ റൊണാൾഡോ പരിശീലനം നടത്തുകയോ നിർദ്ദേശം നൽകുകയോ അല്ലായിരുന്നു എന്ന് ഒലെ പറഞ്ഞു. റഫറിയുടെ തീരുമാനത്തിലെ അതൃപ്തി കാരണം ബ്രൂണോയും ഒലെയും പ്രതികരിച്ചതാണ് എന്നും തന്റെ താരങ്ങൾ രോഷാകുലരാകുന്നതിലും വികാരം പ്രകടിപ്പിക്കുന്നതിലും തനിക്ക് യാതൊരു വിരോധവും ഇല്ലായെന്നും ഒലെ പറഞ്ഞു

Previous article“സാഞ്ചോയെ പത്ത് പതിനഞ്ചു വർഷങ്ങൾ മുന്നിൽ കണ്ടാണ് ടീമിൽ എത്തിച്ചത്” – ഒലെ
Next articleനോർത്ത് ലണ്ടനിൽ ഇന്ന് ടോട്ടൻഹാം ചെൽസി പോരാട്ടം