“സാഞ്ചോയെ പത്ത് പതിനഞ്ചു വർഷങ്ങൾ മുന്നിൽ കണ്ടാണ് ടീമിൽ എത്തിച്ചത്” – ഒലെ

Img 20210919 112817

ജേഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ പ്രതീക്ഷയോടെ ആണ് എത്തിയത് എങ്കിലും ഇതുവരെ സാഞ്ചോക്ക് യുണൈറ്റഡ് ജേഴ്സിയിൽ ഒന്ന് തിളങ്ങാൻ ആയിട്ടില്ല. എന്നാൽ സാഞ്ചോ പ്രീമിയർ ലീഗുമായി ഇണങ്ങാൻ സമയം എടുക്കട്ടെ എന്നും ഒരു ആശങ്കയും ഇല്ല എന്നും യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു. സാഞ്ചോ ഇതുവരെ നല്ല കളിയാണ് കളിച്ചത്, കൂടുതൽ മെച്ചപ്പെടാൻ താരം ശ്രമിക്കുന്നുമുണ്ട്. ഒലെ പറഞ്ഞു.

സാഞ്ചോയ്ക്ക് പ്രീമിയർ ലീഗ് സാഹചര്യങ്ങൾ മനസ്സിലാക്കി കൊടുക്കാനാണ് ക്ലബ് ഇപ്പോൾ ശ്രമിക്കുന്നത്. സാഞ്ചോയെ സൈൻ ചെയ്തത് 10-15 വർഷങ്ങൾ സാഞ്ചോ യുണൈറ്റഡ് അറ്റാക്കിനെ നയിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്. ഇപ്പോഴും ആ കാര്യത്തിൽ തനിക്ക് ഉറപ്പുണ്ട് എന്നും ഒലെ പറഞ്ഞു.

Previous articleചെന്നൈ സൂപ്പർ കിങ്‌സ് – മുംബൈ ഇന്ത്യൻസ് പോരാട്ടത്തോടെ ഐ.പി.എൽ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
Next article“റൊണാൾഡോ പരിശീലിപ്പിക്കുക ആയിരുന്നില്ല” – ഒലെ