നോർത്ത് ലണ്ടനിൽ ഇന്ന് ടോട്ടൻഹാം ചെൽസി പോരാട്ടം

Chelsea Jorghino Mount Tottenham

പ്രീമിയർ ലീഗിലെ നോർത്ത് ലണ്ടൻ ഡാർബിയിൽ ചിരവൈരികളായ ചെൽസി ടോട്ടൻഹാമിനെ നേരിടും. സീസൺ പുതിയ പരിശീലകനായ ന്യൂനോക്ക് കീഴിൽ മികച്ച തുടക്കം ലഭിച്ച ടോട്ടൻഹാം പക്ഷെ അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ക്രിസ്റ്റൽ പാലസ് ആണ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്. പ്രതിരോധ താരം ജാഫെ ടൺഗനക്ക് ചുവപ്പ് കാർഡ് കണ്ടതാണ് മത്സരത്തിൽ ടോട്ടൻഹാമിന്‌ തിരിച്ചടിയായത്.

അതെ സമയം ദേശീയ ടീമിന് വേണ്ടി കളിയ്ക്കാൻ പോയ ലോ സെൽസോ, ക്രിസ്ത്യൻ റോമെറോ, ഡാവിൻസൺ സാഞ്ചസ് എന്നിവർ ചെൽസിക്കെതിരെയുള്ള ടീമിൽ മടങ്ങിയെത്തും. എന്നാൽ പ്രധാന താരങ്ങളായ സോൺ, എറിക് ഡയർ, ബെർജവിൻ, ലൂക്കാസ് മോറ എന്നിവർ ഇന്ന് ഇറങ്ങുന്ന കാര്യം സംശയത്തിലാണ്. അതെ സമയം പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയെ തോൽപിച്ച ചെൽസി മികച്ച ഫോമിലാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. ചെൽസി നിരയിൽ പരിക്ക് മൂലം പുലിസിച്ച് ഇന്നിറങ്ങില്ല. എന്നാൽ എൻഗോളോ കാന്റെ പരിക്ക് മാറി ഇന്ന് ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

Previous article“റൊണാൾഡോ പരിശീലിപ്പിക്കുക ആയിരുന്നില്ല” – ഒലെ
Next article‘ഞാൻ നാളെ പാകിസ്ഥാനിലേക്ക് പോവുകയാണ്, ആരുണ്ട് എന്റെ കൂടെ?’ ~ ക്രിസ് ഗെയിൽ