ഓഡോയിക്ക് പരിക്ക്, ഈ സീസണിൽ ഇനി കളിക്കാനാകില്ല

- Advertisement -

ചെൽസി യുവ താരം കാലം ഹഡ്സൻ ഓഡോയിക്ക് പരിക്ക്. ബേലൺലിക്ക് എതിരായ മത്സരത്തിലെ ആദ്യ പകുതിയിൽ പരിക്കേറ്റ താരത്തിന് ഇനി ഈ സീസണിൽ കളിക്കാനാവില്ല. കാലിനാണ് താരത്തിന് പരിക്ക്.

പ്രീമിയർ ലീഗിൽ ടോപ്പ് 4 ലക്ഷ്യമിടുന്ന ചെൽസിക്ക് ഇനി 3 നിർണായക മത്സരങ്ങൾ ബാക്കിയുണ്ട്. കൂടാതെ യൂറോപ്പ ലീഗ് സെമി ഫൈനലും കളിക്കേണ്ട ടീമിന് താരത്തിന്റെ നഷ്ടം ചെൽസിക്ക് കടുത്ത തിരിച്ചടിയാകും. മികച്ച പ്രകടനങ്ങളിലൂടെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച താരത്തിനും ഇത് വലിയ നിരാശയാകും സമ്മാനിക്കുക. താരത്തെ കൂടാതെ മധ്യനിര താരം കാന്റെയും പരികിന്റെ പിടിയിലാണ്.

Advertisement