മാഞ്ചസ്റ്റർ ഡെർബിക്ക് സിറ്റി സൂപ്പർ താരമില്ല

Photo:Twitter/@Squawka
- Advertisement -

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിലും ടോപ് ഫോർ പോരാട്ടത്തിലും നിർണായകമായേക്കാവുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയ്നെ പുറത്ത്. ടോട്ടൻഹാമിനോടുള്ള മത്സരത്തിനിടെയേറ്റ ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് വിനയായത്. ലിവർപൂളുമായി പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സമയത്ത് ഡി ബ്രൂയ്നെ പോലെ ഒരു താരത്തിന്റെ പരിക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടിയാണ്.

കഴിഞ്ഞ മത്സരത്തിൽ എവർട്ടണോട് നാണം കെട്ട തോൽവിയേറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പോരാട്ടം നിർണായകമാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത ചെറിയ സാധ്യതയെങ്കിലും വേണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയിച്ചേ തീരു. അതെ സമയം മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ള യുണൈറ്റഡിന്റെ വിജയം കിരീട പോരാട്ടത്തിൽ ലിവർപൂളിന് വ്യക്തമായ മുൻതൂക്കം നൽകും.

Advertisement