വീണ്ടും അവസരം തുലച്ച് ചെൽസി, സ്വന്തം മൈതാനത്ത് സമനില മാത്രം

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്താനുള്ള അവസരം തുലച് ചെൽസി. സ്വന്തം മൈതാനത്ത് ബേൺലിയെ നേരിട്ട അവർക്ക് സമനില മാത്രമാണ് നേടാനായത്. ഇതോടെ 35 മത്സരം കളിച്ച അവർക്ക് കേവലം നാലാം സ്ഥാനത്ത് എത്താൻ മാത്രമാണ് സാധിച്ചത്. ഒരു മത്സരം കുറവ് കളിച്ച സ്പർസിനും ആഴ്സണലിനും ഇതോടെ ടോപ്പ് 4 സാധ്യതകൾ സജീവമായി.

24 മിനുട്ടിനിടെ പിറന്ന 4 ഗോളുകളാണ് മൽസര ഫലം നിർണയിച്ചത്. 2-2 ന് അവസാനിച്ച കളിയിൽ ചെൽസിയെ ഞെട്ടിച്ച് സന്ദർശകർ ആണ് ലീഡ് നേടിയത്. എട്ടാം മിനുട്ടിൽ ഹെൻഡ്രിക്കിലൂടെ അവർ ലീഡ് നേടിയെങ്കിലും 4 മിനുറ്റുകൾക് ശേഷം കാന്റെ ചെൽസിയെ ഒപ്പമെത്തിച്ചു. 2 മിനിട്ടുകൾക്ക് ശേഷം മികച്ച നീക്കത്തിന് ഒടുവിൽ ഹിഗ്വെയ്ൻ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. പക്ഷെ ചെൽസിയുടെ പ്രതിരോധത്തിലെ പിഴവുകൾ മുതലാക്കി ബേൺലി 24 ആം മിനുട്ടിൽ ആഷ്‌ലി ബാൻസിലൂടെ രണ്ടാം ഗോളും നേടി. പിന്നീട് ആദ്യ പകുതിയിൽ തന്നെ കാന്റെ, ഓഡോയി എന്നുവർക്ക് പരിക്കേറ്റത് ചെൽസിക്ക് കനത്ത തിരിച്ചടിയായി.

രണ്ടാം പകുതിയിൽ ചെൽസി നിരന്തരം ആക്രമിക്കുകയും ബേൺലി തീർത്തും പ്രതിരോധത്തിലേക് മാരുന്നതുമാണ് കണ്ടത്. ഇതോടെ വിജയ ഗോൾ എന്ന സ്വപ്നം ചെൽസിക്ക് സാധിച്ചില്ല. കളിയുടെ അവസാന ഘട്ടം പലപ്പോഴും പരുക്കനുമായിരുന്നു.