കിരീട പോരാട്ടത്തിൽ തുടരാൻ സിറ്റി ഇന്ന് ന്യൂകാസിലിൽ

- Advertisement -

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ പിന്നോക്കം പോകാതിരിക്കാൻ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ന്യൂകാസിലിന് എതിരെ. ന്യൂകാസിലിന്റെ മൈതാനത്ത് ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 6 മണിക്കാണ് മത്സരം കിക്കോഫ്‌.

പരിക്ക് പറ്റിയ സെർജിയോ അഗ്യൂറോ ഇല്ലാതെയാവും സിറ്റി ഇന്നിറങ്ങുക. പകരം ഗബ്രിയേൽ ജിസൂസ് ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും. ന്യൂ കാസിൽ നിരയിലേക്ക് ഷോൻ ലോങ്സ്റ്റാഫ് മടങ്ങി എത്തിയേക്കും. സസ്‌പെൻഷൻ തീർന്ന താരം എത്തുമ്പോൾ ഷെൽവി ബെഞ്ചിലേക്ക് പിന്തള്ളപ്പെടും. സിറ്റി നിരയിലേക്ക് സസ്‌പെൻഷൻ മാറി ബെർനാടോ സിൽവ എത്തും. എങ്കിലും മികച്ച ഫോമിലേക്ക് ഉയർന്ന റിയാദ് മഹ്‌റസിനെ മാറ്റി പെപ്പ് സിൽവക്ക് ആദ്യ ഇലവനിൽ സ്ഥാനം നൽകാൻ ഇടയില്ല.

Advertisement