സിറ്റിയോട് ഏറ്റ പരാജയം മറക്കണം, ചെൽസി ഇന്ന് വെസ്റ്റ് ഹാമിനെതിരെ

Photo: Twitter/@ChelseaFC
- Advertisement -

പ്രീമിയർ ലീഗിൽ വിജയ പരമ്പരക്ക് മാഞ്ചസ്റ്റർ സിറ്റി അവസാനം കുറിച്ചതോടെ ചെൽസിക്ക് ഇന്ന് നിർണായക മത്സരം. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 ന് ചെൽസിയുടെ സ്റ്റാംഫോഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇടയിൽ പരിക്കേറ്റ സ്‌ട്രൈക്കർ റ്റാമി അബ്രഹാം ഇല്ലാതെയാവും ചെൽസി ഇന്നിറങ്ങുക. പകരം മിച്ചി ബാത്ശുവായി ആദ്യ ഇലവനിൽ സ്ഥാനം നേടിയേക്കും. റീസ് ജെയിംസ് ആദ്യ ഇലവനിൽ എത്താൻ സാധ്യത ഉണ്ട്. നിലവിൽ ലീഗിൽ 17 ആം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിന് ഇന്ന് ജയിച്ചില്ലെങ്കിൽ പരിശീലകൻ മാനുവൽ പെല്ലെഗ്രിനിയുടെ ജോലി തന്നെ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. സിറ്റിയിൽ പള്ളേഗ്രിനിക്ക് വേണ്ടി കളിച്ച ലംപാർഡ് തന്റെ പഴയ ആശാനെതിരെ ആദ്യമായി എത്തുന്നു എന്നും ഇന്നത്തെ മത്സരത്തിന് പ്രത്യേകത ഉണ്ട്.
വെസ്റ്റ് ഹാം നിരയിൽ റീഡ് ഇന്നും കളിക്കാൻ സാധ്യത ഇല്ല.

Advertisement