രണ്ടാം ജയം തേടി മൗറിനോ ഇന്ന് ബോൺമൗത്തിൽ

- Advertisement -

ടോട്ടൻഹാം പരിശീലകനായ ശേഷം തന്റെ രണ്ടാം ലീഗ് മത്സരത്തിന് ഇറങ്ങുന്ന ജോസ് മൗറിനോയുടെ ടോട്ടൻഹാമിന് ഇന്ന് ആദ്യ ഹോം മത്സരം. ബോൺമൗത്തിന് എതിരെയാണ് ഇന്ന് ലണ്ടനിൽ മൗറിനോ വീണ്ടും ഇറങ്ങുക. ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

വെസ്റ്റ് ഹാമിന് എതിരെ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും കളിയുടെ അവസാനത്തിൽ 2 ഗോളുകൾ വഴങ്ങിയ പ്രതിരോധം തന്നെയാകും മൗറിനോയുടെ ആശങ്ക. ചാമ്പ്യൻസ് ലീഗിലും 2 ഗോളുകൾ വഴങ്ങിയ പ്രധിരോധത്തിൽ രക്ഷയായത് ഫിനിഷിങ്ങിൽ കൃത്യത പുലർത്തിയ ആക്രമണമാണ്. ബോൺമൗത് ആകട്ടെ അവസാനത്തെ 7 ലീഗ് മത്സരങ്ങളിൽ 1 കളി മാത്രമാണ് ജയിച്ചത്.

സ്പർസ് നിരയിലേക്ക് എന്ടോമ്പലെ, വേർത്തോങ്ങൻ എന്നിവർ മടങ്ങി എത്തും. എങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് ഉറപ്പില്ല. ചാമ്പ്യൻസ് ലീഗിൽ മൗറിനോ ആദ്യ പകുതിക്ക് മുൻപേ സബ് ചെയ്ത ഡയർ ഇന്ന് ടീമിൽ ഉണ്ടാകുമോ എന്നതും ആരാധകർ കാത്തിരിക്കുന്ന ഒന്നാണ്. ബോൺമൗത്തിൽ ഡേവിഡ് ബ്രൂക്ക്സ്, ജോഷ് കിംഗ്‌ എന്നിവർ ഇന്നും കളിച്ചേക്കില്ല.

Advertisement