“വലിയ നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ എമ്പപ്പെ പി.എസ്.ജി വിടണം”

ഫുട്ബോൾ കരിയറിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ പി.എസ്.ജി സൂപ്പർ താരം കിലിയൻ എമ്പപ്പെ പി.എസ്.ജി വിടണമെന്ന് മുൻ ഫ്രഞ്ച് താരം നിക്കോളാസ് അനെൽക്ക. ലോകത്തിലെ മികച്ച താരമായി മാറാൻ താരം ഫ്രഞ്ച് ലീഗ് വിട്ട് സ്പാനിഷ് ലീഗ് – പ്രീമിയർ ലീഗ് തുടങ്ങിയ മികച്ച ലീഗുകളിൽ കളിക്കണമെന്നും അനെൽക്ക പറഞ്ഞു. പി.എസ്.ജിയിൽ താരം ചെയ്യുന്നതെല്ലാം വളരെ മികച്ച കാര്യങ്ങൾ ആണെന്നും എന്നാൽ നിലവിൽ ലോക ഫുട്ബോളിലെ മികച്ച താരങ്ങളോട് എമ്പപ്പെ മത്സരിക്കുന്നില്ലെന്നും അനെൽക്ക പറഞ്ഞു.

ഇതിന് വേണ്ടി പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലീഗ എന്നീ ലീഗുകളിലേക്ക് താരം വരണമെന്നും എമ്പപ്പെ പറഞ്ഞു. 2017ലാണ് മൊണാകോയിൽ നിന്ന് എമ്പപ്പെ പി.എസ്.ജിയിൽ എത്തുന്നത്. എന്നാൽ പി.എസ്.ജിയിൽ താരം പുതിയ കരാർ ഒപ്പുവെക്കാൻ വിസ്സമ്മതിച്ചതോടെ താരം ക്ലബ് വിടാനുള്ള സാധ്യതയും ഉണ്ട്. നിലവിൽ പി.എസ്.ജിയിൽ എമ്പപ്പെക്ക് ഒരു വർഷത്തെ കരാർ മാത്രമാണ് ബാക്കിയുള്ളത്.