മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ അവസ്ഥ അംഗീകരിക്കാൻ ആകില്ല എന്ന് റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഇങ്ങനെ കഷ്ടപ്പെടുന്നത് തനിക്ക് അംഗീകരിക്കാൻ ആവില്ല എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം നേടുകയോ ആദ്യ 3 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുകയോ വേണം. അതിൽ കുറഞ്ഞത് ഒന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് തനിക്ക് സങ്കൽപ്പിക്കാൻ ആകില്ല എന്ന് റൊണാൾഡോ പറഞ്ഞു. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 7ആം സ്ഥാനത്ത് ആണ് നിൽക്കുന്നത്.

പ്രീമിയർ ലീഗിൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ള അവസ്ഥ അംഗീകരിക്കുന്ന ഒരു മനോഭാവം ഉണ്ടാകാൻ പാടില്ല എന്നും റൊണാൾഡോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ആരാധകർ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയരാൻ ആകുമെന്ന് താൻ വിശ്വസിക്കുന്നു എന്നും റൊണാൾഡോ പറഞ്ഞു. റാംഗ്നിക്ക് കോച്ചായി വന്ന ശേഷം കാര്യങ്ങൾ മാറിയിട്ടുണ്ട് എന്നും അദ്ദേഹത്തിന് സമയം നൽകേണ്ടതുണ്ട് എന്നും റൊണാൾഡോ പറയുന്നു.