25 മില്യൺ നൽകി ന്യൂകാസിൽ ക്രിസ് വുഡിനെ സ്വന്തമാക്കി, റിലഗേഷൻ ഒഴിവാക്കാൻ ആകുമോ

20220113 160610

ന്യൂകാസിൽ യുണൈറ്റഡ് അവരുടെ ജനുവരിയിലെ രണ്ടാം സൈനിംഗ് പൂർത്തിയാക്കി. ന്യൂസിലൻഡ് ഫോർവേഡ് ക്രിസ് വുഡിനെ ആണ് ബേൺലിയിൽ നിന്ന് ന്യൂകാസിൽ സൈൻ ചെയ്തിരിക്കുന്നത്. ന്യൂകാസിൽ സ്ട്രൈക്കർ ആയിരുന്ന കാല്ലം വിൽസൺ പരിക്കേറ്റ് ദീർഘകാലം പുറത്താകും എന്ന് ഉറപ്പായതോടെയാണ് പുതിയ സ്ട്രൈക്കറെ ന്യൂകാസിൽ സ്വന്തമാക്കുന്നത്. ഏകദേശം 25 മില്യണോളം ഡോളർ ആണ് ട്രാൻസ്ഫർ തുക.


20220113 160921
ഈ ട്രാൻസ്ഫർ രണ്ട് ക്ലബുകളുടെ ആരാധകരെയും തൃപ്തരാക്കുന്നില്ല. റിലഗേഷൻ പോരിൽ ഉള്ള എതിരാളികൾക്ക് തങ്ങളുടെ പ്രധാന സ്ട്രൈക്കറെ വിട്ട് കൊടുക്കുന്നത് ബേർൺലി ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. 30 കാരനായ വുഡ് ഈ സീസണിൽ ബേർൺലിക്ക് ആയി ആകെ 3 ഗോളുകൾ ആണ് നേടിയത്. 2017ൽ 15 മില്യൺ പൗണ്ടിനായിരുന്നു വുഡ് ബേർൺലിയിൽ എത്തിയത്. ന്യൂകാസിലിന്റെ രണ്ടാം സൈനിംഗ് ആണ് ക്രിസ് വുഡ്. നേരത്തെ ട്രിപ്പിയറെയും ന്യൂകാസിൽ സൈൻ ചെയ്തിരുന്നു.

Previous articleആസ്റ്റൺ വില്ലയുടെ ലെഫ്റ്റ് ബാക്കായി ഇനി ലൂകാസ് ഡിഗ്നെ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ അവസ്ഥ അംഗീകരിക്കാൻ ആകില്ല എന്ന് റൊണാൾഡോ