ചെൽസിയിൽ പുതിയ കരാറിന്റെ കാര്യത്തിൽ വ്യക്തത വരുത്താതെ ഹസാർഡ്

- Advertisement -

ചെൽസിയിൽ തന്റെ ഭാവിയെ പറ്റി ഉറപ്പു പറയാതെ ചെൽസി താരം ഹസാർഡ്. ചെറു പ്രായത്തിൽ റയൽ മാഡ്രിഡിൽ കളിക്കുക എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും ഹസാർഡ് കൂട്ടിച്ചേർത്തു. അതെ സമയം ചെൽസിയിൽ പുതിയ കരാറിനെ കുറിച്ച് താൻ സംസാരിക്കാൻ തയ്യാറാണെന്നും ഹസാർഡ് പറഞ്ഞു. ഈ സീസൺ കഴിയുന്നതോടെ ഒരു വർഷം കൂടി മാത്രമാവും ചെൽസിയിൽ ഹസാർഡിന്റെ കരാർ.

തനിക്കും ക്ലബ്ബിനും നല്ലത് വരുന്ന തീരുമാനം മാത്രമേ താൻ ചെയ്യൂവെന്നും തനിക്ക് വേണ്ടതെല്ലാം ക്ലബ് തനിക്ക് നൽകിയിട്ടുണ്ടെന്നും എന്നും ഹസാർഡ് പറഞ്ഞു. ചില സമയത്ത് തനിക്ക് ക്ലബ്ബിൽ കരാർ പുതുക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പുതിയ കരാറിൽ ഏർപ്പെടുക എന്നത് എളുപ്പമല്ലെന്നും ഹസാർഡ് കൂട്ടിച്ചേർത്തു.

അതെ സമയം തിബോ ക്വർട്ട ക്ലബ് വിട്ടു പോയ രീതിയിൽ താൻ ചെൽസി വിട്ടുപോവില്ലെന്നും ഹസാർഡ് അറിയിച്ചു. ചെൽസിയുടെ കൂടെ രണ്ടു പ്രീമിയർ ലീഗ് കിരീടവും ഒരു എഫ്.എ കപ്പും ഒരു ലീഗ് കപ്പും ഒരു യൂറോപ്പ ലീഗ് കപ്പും ഹസാർഡ് നേടിയിരുന്നു. പുതിയ പരിശീലകൻ സരിക്ക് കീഴിൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹസാർഡ് ഇപ്പോൾ പ്രീമിയർ ലീഗിൽ ടോപ് സ്‌കോറർ കൂടിയാണ്.

Advertisement