ഹസാർഡ് റയൽ മാഡ്രിഡിൽ കളിക്കാൻ അർഹൻ- മൗറീഞ്ഞോ

ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡിന് റയൽ മാഡ്രിഡിൽ കളിക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്ന് താരത്തിന്റെ മുൻ പരീശീലകൻ ജോസ് മൗറീഞ്ഞോ. ഹസാർഡ് റയലിന് വേണ്ടി കളിക്കാനുള്ള ആഗ്രഹം പല തവണ പരസ്യമായി വുകതമാക്കിയിരുന്നു. പക്ഷെ താരം ചെൽസിയുമായുള്ള കരാർ പുതുക്കാനുള്ള സാധ്യതയും നിലവിലുണ്ട്.

ഹസാർഡിന് ബെർണാബുവിൽ കളിക്കാനുള്ള എല്ലാ യോഗ്യതയും വ്യക്തിത്വവും ഉണ്ട്. ഇത്തരമൊരു ഭീമൻ ക്ലബ്ബിന്റെ ഭാഗമാവുക എന്ന വലിയ ചുമതല എൽക്കാനുള്ള കഴിവുള്ള താരമാണ്‌ ഹസാർഡ് എന്നാണ് മൗറീഞ്ഞോ വ്യക്തമാക്കിയത്. പക്ഷെ ഹസാർഡിന്റെ തീരുമാനം എന്താണെന്ന് അറിയില്ല. ഹസാർഡുമായി താൻ സംസാരിച്ചിട്ട് ഏറെ നാളുകളായി എന്നും മുൻ റയൽ പരിശീലകൻ കൂടിയായ മൗറീഞ്ഞോ വ്യക്തമാക്കി.

Previous articleവാർ ചതിച്ചു, ഇന്റർ – ഫിയോരെന്റിന പോരാട്ടം സമനിലയിൽ
Next articleവിവാദ പെനാൽറ്റികൾ തുണയായി, റയൽ മാഡ്രിഡിന് ജയം