വാർ ചതിച്ചു, ഇന്റർ – ഫിയോരെന്റിന പോരാട്ടം സമനിലയിൽ

വീഡിയോ അസിസ്റ്റന്റ് റഫറിയുടെ വിവാദമായ തീരുമാനങ്ങൾക്കൊടുവിൽ സീരി എ പോരാട്ടം സമനിലയിൽ. ഇന്റർ മിലാൻ – ഫിയോരെന്റീന മത്സരമാണ് ഇരു ടീമുകളും മൂന്ന് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞത്.

വെസിനോ,പൊളിറ്റാനോ,പെരിസിച്ച് എന്നിവർ ഇന്റർ മിലാന് വേണ്ടി സ്കോർ ചെയ്തപ്പോൾ മുരിയൽ,വെർട്ടൗട്ട് എന്നിവർ ഫിയോരെന്റീനക്ക് വേണ്ടി ഗോളടിച്ചു. ഡേ വ്രിജിന്റെ ഓൺ ഗോൾ ആദ്യ മിനുറ്റിൽ തന്നെ ഫിയോരെന്റീനക്ക് ലീഡ് നൽകിയിരുന്നു.

നൈൻഗോളന്റെ‌ ക്രോസിൽ നിന്നും പിറന്ന വെസിനോയുടെ സമനില ഗോളും ഏറെ നേരം വാർ റിവ്യു നടത്തി. ഏറെ വൈകാതെ പൊളിറ്റാനോയുടെ ഗോൾ വന്നു. പിന്നീട് വാർ വഴി കണ്ടെത്തിയ ഹാന്റ്ബോൾ ഇന്ററിന് പെനാൽറ്റിയും പെരിസിചിലൂടെ രണ്ട് ഗോളിന്റെ ലീഡും നൽകി. 3-1 എന്ന നിലയിൽ നിന്നാണ് പിന്നീട് രണ്ട് ഗോൾ വഴങ്ങി ഇന്റർ സമനില വഴങ്ങിയത്. സുപ്പർസബ്ബ് മുരിയേലിന്റെ പ്രകടനമാണ് ഫിയോരെന്റീനക്ക് തുണയായത്.

 

Previous articleമുൻ മിലാൻ കോച്ച് ഇറാന്റെ പരിശീലകനാവുമോ ?
Next articleഹസാർഡ് റയൽ മാഡ്രിഡിൽ കളിക്കാൻ അർഹൻ- മൗറീഞ്ഞോ