ബ്രൈറ്റൺ ആരാധകരോട് ക്ഷമ ചോദിച്ച് ഗ്രഹാം പോട്ടർ

ബ്രൈറ്റൺ വിട്ട് ചെൽസിയിൽ എത്തിയ പരിശീലകൻ ഗ്രഹാം പോട്ടർ തന്റെ മുൻ ക്ലബിന്റെ ആരാധകർക്ക് ഒരു തുറന്ന കത്ത് എഴുതി. ബ്രൈറ്റൺ ആരാധകരോട് ക്ഷമ ചോദിച്ചു കൊണ്ട് നന്ദി പറഞ്ഞും കൊണ്ടായിരുന്നു പോട്ടറിന്റെ കത്ത്.

എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു ക്ലബ്ബിനൊപ്പം മൂന്ന് അത്ഭുതകരമായ വർഷങ്ങളാണ് കഴിഞ്ഞു പോയത്, എന്റെ കരിയറിലെ പ്രത്യേക കാലഘട്ടമാക്കി മാറ്റിയ ഈ വർഷങ്ങൾക്ക് നിങ്ങളോടെല്ലാം നന്ദി പറയുന്നു എന്ന് പോട്ടർ എഴുതുന്നു.

ചിലർക്ക് ഫുട്ബോളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം അംഗീകരിക്കാൻ പ്രയാസമാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഞാൻ ക്ലബ് വിട്ടതിന് ക്ഷമിക്കാൻ നിങ്ങൾ എല്ലാവരോടും പറയാൻ എനിക്ക് കഴിഞ്ഞേക്കില്ല – പക്ഷേ നിങ്ങൾ ക്ഷമിക്കണം എന്ന് ആഗ്രഹിക്കുന്നു. പോട്ടർ കത്തിൽ പറയുന്നു.

ഗ്രഹാം പോട്ടർ

എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ, എനിക്ക് ലഭിച്ച ഈ ഒരു പുതിയ അവസരം ഉപയോഗിക്കണം എന്ന് തോന്നി. അത് നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും പോട്ടർ കത്തിൽ എഴുതുന്നു.