മൂന്നാം ഏകദിനത്തിലും വിജയം നേടി ഓസ്ട്രേലിയ, പരമ്പര തൂത്തുവാരി

ന്യൂസിലാണ്ടിനെതിരെ മൂന്നാം ഏകദിനത്തിലും ഓസ്ട്രേലിയയ്ക്ക് വിജയം. സ്റ്റീവന്‍ സ്മിത്തിന്റെ ശതകത്തിന്റെയും(105) മാര്‍നസ് ലാബൂഷാനെ(52), അലക്സ് കാറെ(42*) എന്നിവരുടെ ബാറ്റിംഗ് മികവിൽ ഓസ്ട്രേലിയ 267/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിന് 49.5 ഓവറിൽ 242 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

47 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് ആണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. ജെയിംസ് നീഷം(36), മിച്ചൽ സാന്റനര്‍(30), ഫിന്‍ അല്ലന്‍(35) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും കാമറൺ ഗ്രീന്‍, ഷോൺ അബോട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.